Categories
കാസർകോട്ടെ ചൂരിയില്‍ അര്‍ദ്ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
Trending News


കാസര്‍കോട്: ചൂരിയില്‍ എത്തി റോഡില്‍ മദ്യകുപ്പികളെറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്ന കാസർകോട്ടെ ചൂരിയിൽ വീണ്ടും പ്രകോപനപരമായി പെരുമാറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഘം മദ്യക്കുപ്പികൾ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്.

ഈ സംഭവത്തിലാണ് മൂന്നുപേരെ കാസര്‍കോട് സി.ഐ പി.നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. കുഡ്‌ലു കേളുഗുഡ്ഡെ അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്തെ മനീഷ് കുമാര്‍(21), കുഡ്‌ലു പാറക്കട്ട ശ്രീഹരി നിലയത്തിലെ അഭിലാഷ്(23), ആര്‍.ഡി നഗര്‍ കഞ്ചിക്കാട്ട് ഹൗസിലെ അവിനാഷ് കെ.ആര്‍(21) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

Sorry, there was a YouTube error.