Trending News


തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.
Also Read

ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാ ആശുപത്രിയിലേക്ക് വന്നിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെ ചൊവ്വന്നൂർ എസ്.ബി.ഐ ബാങ്കിന് സമീപത്തായിരുന്നു അപകടം.

അൽ അമീൻ ആംബലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി കുന്നംകുളത്ത് നിന്നും പുറപ്പെട്ട നന്മ ആംബുലൻസും അപകടത്തിൽപ്പെട്ടു. ഇതിലെ പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sorry, there was a YouTube error.