Categories
നാടിനെ നടുക്കി അരുംകൊല; ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
Trending News


എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വെട്ടേറ്റ് മരിച്ചു. വീട്ടിൽ കയറിയാണ് ആക്രമണം. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിനാണ് ഗുരുതരാവസ്ഥയിലുള്ളത്. കൊലപാതകത്തിൽ ഋതു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. 2022 മുതൽ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ് പോലീസിന്‍റെ കസ്റ്റഡിയിലുള്ള ഋതു. വടക്കൻ പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി. വടക്കൻ പറവൂരിൽ അടിപിടിക്കേസിലും പ്രതിയാണ്.
Also Read

Sorry, there was a YouTube error.