Categories
local news news

കരിയർ ഗൈഡ് സൗഹൃദ കോഡിനേറ്റർമാർക്കായുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലയിലെ കരിയർ ഗൈഡ് സൗഹൃദ കോഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ആരംഭിച്ച മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് എസ്.എൻ സരിത ഉദ്ഘാടനം ചെയ്തു. വിദ്യാലയ അന്തരീക്ഷം സൗഹൃദമാക്കുന്നതിൽ ഇത്തരം പരിശീലന ക്യാമ്പുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നു എന്ന് അവർ പറഞ്ഞു. ജില്ലാ കോഡിനേറ്റർ സി.വി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ആർ.ഡി.ഡി കണ്ണൂർ ആർ. രാജേഷ് കുമാർ മുഖ്യാതിഥിയായി. ഹൊ സ്ദുർഗ്ഗ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ എ. വി. സുരേഷ് ബാബു, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ്, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് കാസർഗോഡ് വിദ്യാഭ്യാസ ജില്ല കൺവീനർ സി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ കോഡിനേറ്റർ കെ.മെയ്സൺ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി. പ്രവീൺകുമാർ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *