Categories
news

ഇതാണ് മുഖ്യമന്ത്രി പറഞ്ഞ ആ സുബൈദ; ആടിനെ വിറ്റ് നാടിനെ തലോടിയ സുബൈദ

ഹൃദ് രോഗബാധിതനായി ഓപ്പറേഷന് വിധേയനായ ഭർത്താവ് അബ്ദുൾ സലാമിനും ഹൃദ് രോഗിയായ സഹോദരനുമൊപ്പമാണ് താമസം.

മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ഇന്ന് സുബൈദ എന്നൊരു പേര് ഉയർന്നു കേട്ടിരുന്നു. സുബൈദദ, ജീവിത പ്രാരാബ്ദങ്ങൾക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിച്ചിരുന്ന സുബൈദ അതിന് വഴി കണ്ടത് ആടിനെ വിറ്റാണ്. കൊല്ലം പോർട്ട് ഓഫീസിനു സമീപം ചായക്കട നടത്തുന്നകയാണിവർ.

ആടിനെ വിറ്റ് കിട്ടിയ തുകയിൽ നിന്ന് അയ്യായിരം രൂപ ജില്ലാ കളക്ടർ അബ്ദുൾ നാസർന് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നറിയിച്ച് കൈമാറുകയായിരുന്നു. ഹൃദ് രോഗബാധിതനായി ഓപ്പറേഷന് വിധേയനായ ഭർത്താവ് അബ്ദുൾ സലാമിനും ഹൃദ് രോഗിയായ സഹോദരനുമൊപ്പമാണ് താമസം. മൂന്നു മക്കൾ വിവാഹിതരായി മുണ്ടയ്ക്കൽ താമസിക്കുന്നു.

‘ ആടിനെ വിറ്റപ്പോൾ കിട്ടിയ പന്ത്രണ്ടായിരം രൂപയിൽ അയ്യായിരം വാടക കുടിശ്ശിക നൽകി രണ്ടായിരം കറണ്ട് ചാർജ്ജ് കുടിശ്ശികയും ‘ .ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ചാനലിൽ കാണുന്ന സുബൈദ കുട്ടികൾ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് അറിഞ്ഞതു മുതൽ ആലോചിച്ചതാണ് സംഭാവന നൽകണമെന്ന് ‘ അടിനെ വിറ്റായാലും ഒടുവിൽ ആഗ്രഹം സഫലമായ ചാരിതാർത്ഥ്യത്തിലാണ് സുബൈദ.

0Shares

Leave a Reply

Your email address will not be published. Required fields are marked *