Categories
കൊളവയൽ മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് തുടക്കമായി; തിരുവാതിരയും മറ്റു പരിപാടികളും
Trending News


കാഞ്ഞങ്ങാട്: കൊളവയൽ മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സമഹോത്സവത്തിന് തുടക്കമായി. ജനുവരി 22,23,24 തിയ്യതികളിൽ നടക്കുന്ന മഹോത്സവത്തിൻ്റെ ഭാഗമായി ജനുവരി 22ന് വൈകുന്നേരം അഞ്ചുമണിക്ക് പയംകുറ്റിയും ഏഴുമണിക്ക് മാതൃസമിതിയുടെ മെഗാ തിരുവാതിരയും മടപ്പുര പരിധിയിലെ ക്ലബ്ബുകളിലെ കലാകാരന്മാരുടെ നൃത്ത നൃത്യങ്ങളും തുടർന്ന് മധു ബേഡ കത്തിൻ്റെ മരണമൊഴി എന്ന ഏക പാത്ര നാടകവും അരങ്ങേറി. 23ന് പുലർച്ചെ ബ്രഹ്മശ്രീ വാരിക്കാട്ട് സുബ്രഹ്മണ്യ തന്ത്രികളുടെ കാർമികതത്തിൽ ഗണപതിഹോമം. വൈകിട്ട് പയംകുറ്റിയോടുകൂടി ദൈവത്തെ മലയിറക്കൽ, ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടം എന്നിവയും നടക്കും. മഹോത്സവത്തിൻ്റെ ഭാഗമായി മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര യുവജന സമിതിയുടെ വർണ്ണശബളമായ തിരുമുൽക്കാഴ്ച വരവും ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുമുൽക്കാഴ്ച സ്വീകരിക്കലും ഉണ്ടാകും. തുടർന്ന് കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളിപ്പ് എന്നിവയയും24ന് പുലർച്ചെ തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി ഭക്തജനങ്ങൾക്ക് ദർശനം നൽകും. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദൈവത്തെ മലകയറ്റുന്ന തോടുകൂടി ഉത്സവത്തിന് സമാപനവുമാകും.
Also Read

Sorry, there was a YouTube error.