Categories
കാസർകോട് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു; യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി, തടയാന്‍ ശ്രമിച്ച പിതാവിന് മര്‍ദ്ദനം, കൂടുതല്‍ അന്വേഷണം തുടങ്ങി
കാസര്‍കോട് ചക്കര ബസാറിലാണ് സംഭവം
Trending News





കാസര്‍കോട്: കാറിലെത്തിയ സംഘം നഗരത്തിലെ കടയില്‍ നിന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ട് പോയതായും തടയാന്‍ ശ്രമിച്ച പിതാവിനെ അക്രമിച്ചതായും പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവാഴ്ച വൈകിട്ട് നാല് മണിയോടെ കാസര്‍കോട് ചക്കര ബസാറിലാണ് സംഭവം.
Also Read

ചക്കരബസാറിലെ മൊബൈല്‍ കടയില്‍ ഇരിക്കുകയായിരുന്ന മുട്ടത്തൊടി മിനിസ്റ്റേഡിയത്തിന് സമീപത്തെ സവാദി(25)നെയാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഇത് തടയാന്‍ ശ്രമിച്ച സവാദിൻ്റെ പിതാവ് എ.എം അബൂബക്കറി(67)നെ തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

കൊല്ലമ്പാടിയിലെ എ. ഷാനവാസ് (38), തളങ്കര ബാങ്കോട് മലബാര്‍ ഹൗസിലെ അബ്ദുല്‍ മനാഫ് എ.എം (21), അണങ്കൂരിലെ എ.എ മുഹമ്മദ് റിയാസ് (34), അണങ്കൂര്‍ ടി.വി സ്റ്റേഷന് റോഡിലെ കെ.എസ് മുഹമ്മദ് റിയാസ് (25) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി.അജിത് കുമാറിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്