Categories
news

ശമ്പളത്തിൻ്റെ 90% സൂക്ഷിച്ചു വെച്ച്: 9 വർഷത്തെ ശമ്പളം സ്വരൂപിച്ച് യുവതി വാങ്ങിയത് 2 വീടുകൾ

താൻ പണം സ്വരൂപിക്കാൻ കണ്ടെത്തിയ ടിപ്പുകൾ 40,0000 പേരടങ്ങളുന്ന ഫ്രുഗൽ വുമൺസ് ഫെഡറേഷൻ എന്ന ഓൺലൈൻ ഗ്രൂപ്പിൽ, വാങ് പങ്കുവെച്ചിട്ടുണ്ട്.

ചെലവ് ചുരുക്കിയുള്ള ജീവിതത്തിൽ നിന്നും മിച്ചംപിടിച്ച തുകയ്ക്ക് സ്വന്തമായി രണ്ടു വീടുകൾ നേടിയ ഒരു ചൈനീസ് സ്വദേശിനിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഷെനായ് തൻ്റെ മാസശമ്പളത്തിൻ്റെ 90 ശതമാനവും സ്വരൂപിച്ചാണ് രണ്ട് വീടുകൾ സ്വന്തമാക്കിയത്. കഴിഞ്ഞ ഒമ്പത് വർഷമായി വാങ് ഇതിനായി തൻ്റെ ശമ്പളം സ്വരുക്കൂട്ടുകയായിരുന്നു.

ഇവർ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. ഒരു ചൈനീസ് കമ്പനിയോട് എങ്ങനൊണ് താൻ ഇതിനായി പണം സ്വരുക്കൂട്ടിയതെന്ന് ഷെനായ് പങ്കുവെച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണം ഇവർ പാടേ ഒഴിവാക്കിയിരുന്നു. 1200 രൂപയിൽ താഴെ മാത്രമാണ് ഓരോ വർഷവും അടിവസ്ത്രങ്ങൾ വാങ്ങാൻ ചെലവാക്കിയിരുന്നത്. പുതിയ വസ്ത്രങ്ങൾ വാങ്ങാതെ സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പഴയ വസ്ത്രം ധരിച്ചും പൊതുഗതാഗത മാർഗ്ഗം ഉപയോഗിച്ചുമാണ് വാങ് ഇത്രയും വർഷങ്ങൾ തള്ളിനീക്കിയത്.

” വില കൂടിയ യാതൊരു വസ്തുക്കളും ഉപയോഗിച്ചിരുന്നില്ല. യൂസ്ഡ് ഫർണീച്ചറുകളാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ സുഹൃത്തുക്കളുമൊത്ത് വില കൂടിയ ഭക്ഷണപദാർത്ഥങ്ങളൊന്നും തന്നെ കഴിച്ചിരുന്നില്ലെന്നും” വാങ് പറയുന്നു. പണം ചെലവാക്കുമ്പോൾ തനിക്ക് പരിഭ്രമവും ഉത്കണ്ഠയുമുണ്ടാകാറുണ്ടെന്നും അവർ പറയുന്നു. വാങിൻ്റെ ഭർത്താവും ഒരു പഴയ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

ഡിസൈനിങിൽ ബിരുദം നേടിയിട്ടുള്ള വാങ്, പരസ്യ വിപണന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ജോലിയിൽ നിന്ന് ലഭിച്ച ചില അനുഭവം പണം ചെലവഴിക്കുന്നത് കുറയ്ക്കാൻ തനിക്ക് സഹായകരമായിയെന്നും വാങ് പറയുന്നു. ഷോപ്പിംഗ് സ്വഭാവം വർദ്ധിപ്പിക്കുന്നതിന് വിവിധ ബ്രാൻഡുകൾ കൃത്രിമ ആവശ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് തൻ്റെ ജോലിയിൽ നിന്ന് മനസിലാക്കിയതായി വാങ് പറയുന്നു. ഇത് ആത്യന്തികമായി നിർബന്ധിത ഷോപ്പിംഗിലേക്ക് നയിക്കും. പ്രശസ്തമായ കോസ്മെറ്റിക് ബ്രാൻഡുകൾ വാങ്ങി തുടങ്ങുന്ന പെൺകുട്ടികൾ ഇതിന് ഉദാഹരണമാണെന്നും അവൾ പറയുന്നു. ‘കാലക്രമേണ അവർക്ക് ഉയർന്ന നിലവാരമുള്ള ആവശ്യകതകൾ ഉണ്ടാകും, കൂടാതെ അവരുടെ ചെലവുകളും വർധിക്കും. ഒടുവിൽ, അവർക്ക് താങ്ങാൻ കഴിയാത്ത സാധനങ്ങൾക്ക് വരെ അവർ പണം കണ്ടെത്തേണ്ടി വരുന്നു’ വാങ് പറയുന്നു

താൻ പണം സ്വരൂപിക്കാൻ കണ്ടെത്തിയ ടിപ്പുകൾ 40,0000 പേരടങ്ങളുന്ന ഫ്രുഗൽ വുമൺസ് ഫെഡറേഷൻ എന്ന ഓൺലൈൻ ഗ്രൂപ്പിൽ, വാങ് പങ്കുവെച്ചിട്ടുണ്ട്. ധാരാളം പേർ വാങിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് വാങും കമ്പനിയുമായുള്ള സംവാദം സോഷ്യൽ മീഡിയയിൽ വിവാദമാകുകയും 500 ദശലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു.

പണം സ്വരുക്കൂട്ടിയ വാങിൻ്റെ ടിപ്പുകൾക്ക് സോഷ്യൽ മീഡിയയിൽ സമിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ അവൾ ബുദ്ധിശാലിയാണെന്നും എന്നാൽ മറ്റുചിലർ അവളുടെ പിശുക്കിനെ പരിഹസിക്കുകയും ചെയ്തു. ചിലർ അവൾക്ക് മാനസികരോഗം ഉണ്ടെന്ന് വരെ കുറിച്ചു. എന്നാൽ തൻ്റെ മാതൃക പിന്തുടരാൻ താൻ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും വാങ് വിമർശകർക്ക് മറുപടി നൽകുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *