Categories
entertainment

ആര്‍.എസ്.എസുകാരെ ‘കൊല്ലണം’ എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോൾ; വിശദീകരണവുമായി നടി മാല പാര്‍വതി

സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല.

ആര്‍.എസ്.എസുകാരെ ‘കൊല്ലണം’ എന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ തന്‍റെ പേരില്‍ പ്രചരിക്കുന്ന ട്രോളില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാന്‍ ആര്‍.എസ്.എസുകാരെ കൊല്ലണം എന്നൊരു ട്രോള്‍ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്‍റെ ഭാഷയല്ല.

എന്‍റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.എന്നാല്‍ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിര്‍ക്കുമെന്ന കാര്യത്തില്‍ മാറ്റവുമില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *