Categories
local news news

കോടതി അഞ്ച് പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; എരിയാല്‍ ആബിദ് വധക്കേസിൽ വിചാരണ ഉടൻ ഉണ്ടാകും

കേസിന് ആസ്‌പദമായ സംഭവം 2007 നവംബര്‍ 20ന്

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

കാസര്‍കോട്: കുഡ്‌ലുവിൽ 16 വര്‍ഷം മുമ്പ് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. എരിയാലിലെ ആബിദിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷംസുദ്ദീന്‍(40), റഫീഖ്(43), കുഡ്‌ലുവിലെ കെ.എം റഫീഖ് (40), അബ്ദുല്‍ ജലീല്‍ (41), പി.എച്ച് ഹാരിസ് (41) എന്നിവര്‍ക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.

കേസിൻ്റെ വിചാരണ ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായാണ് പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. 2007 നവംബര്‍ 20ന് വൈകിട്ട് 5.30 മണിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

എരിയാല്‍ ബെള്ളീരില്‍ വെച്ച് ബൈക്കിലെത്തിയ സംഘം ആബിദിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. നേരത്തെയുണ്ടായ അക്രമത്തിൻ്റെ വൈരാഗ്യമാണ് ആബിദിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest