Categories
തുടർച്ചയായി പതിനേഴാം തവണയും നൂറുമേനി വിജയം; പി. ബി. എം സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു; 20 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്
പതിനേഴാം തവണയും നൂറുമേനി വിജയം കൈവരിച്ച പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
Trending News


നെല്ലിക്കട്ട/ കാസർകോട് : തുടർച്ചയായി പതിനേഴാം തവണയും നൂറുമേനി വിജയം കൈവരിച്ച പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
Also Read
20 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി. ബി ഷഫീഖ്, പി. ടി. എ പ്രസിഡന്റ് ബി. കെ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവർ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം,സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം. എ മക്കാർ മാസ്റ്റർ,പി. ടി. എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, പുരുഷോത്തമൻ നായർ, ഏലിയാമ്മ ടീച്ചർ, പിങ്കലാക്ഷി ടീച്ചർ, ഗോപിദാസ് തുടങ്ങിയവർ അനുമോദിച്ചു.

Sorry, there was a YouTube error.