Categories
കാസർകോട് ഗവ.കോളേജിൽ വിദ്യാർത്ഥിയെ കാല് പിടിപ്പിച്ച സംഭവം; പ്രിൻസിപ്പാളിനെ മാറ്റി നിർത്തി അന്വേഷിക്കണം: യൂത്ത് ലീഗ്
കഴിഞ്ഞ ദിവസം കോളജില്‍ പ്രിന്‍സിപ്പാൾ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ്‌കേസെടുത്തിരുന്നു
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാസർകോട് : ഗവ.കോളേജിൽ വിദ്യാർത്ഥിയെ കാല് പിടിപ്പിച്ച സംഭവത്തിൽ ഉത്തരവാദിയായ പ്രിൻസിപ്പാളിനെ തൽസ്ഥാന നത്ത് നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, ജന സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.
Also Read
സംഭവം നടന്ന ദിവസത്തെ സി.സി. ടി.വി ദൃശ്യങ്ങൾ പ്പോലും നൽകാത്ത നടപടി ദുരൂഹമാണ്. വിദ്യാർത്ഥികളെ മക്കളെപ്പോലെ കാണേണ്ട അധ്യാപകർ പ്രതികാര നടപടി ചെയ്യുന്നതും ബലാത്സംഘ ശ്രമ കേസ് കെട്ടിച്ചമക്കുന്നതും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും വിദ്യാർത്ഥികളുടെ നീതിക്കായുള്ള പോരാട്ടത്തിൽ യൂത്ത് ലീഗുമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം കോളജില്‍ പ്രിന്‍സിപ്പാൾ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ്‌കേസെടുത്തിരുന്നു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിലാണ് കേസെടുത്തതെന്ന് കാസര്‍കോട് പോലീസ് പറഞ്ഞിരുന്നു.
Sorry, there was a YouTube error.