Categories
international news

ഗർഭിണിയായ യുവതിക്ക് നേരെ ഭർത്താവ് വെടിവെച്ചു; മലയാളി യുവതി ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ

ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്

ഷിക്കാഗോ: ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്.

മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്.

ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭർത്താവ്. ചൊവാഴ്‌ച രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. അമൽ റെജിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest