Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള് സ്ഥാപിച്ച് പരിപാലിക്കാന് വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തൻ്റെ രാഷ്‌ട്രീയ ദൈവമെന്ന് സുരേഷ് ഗോപി. ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയമാണിതെന്നും ഒരു വലിയ പോരാട്ടത്തിൻ്റെ കൂലിയാണ് ദൈവങ്ങൾ തനിക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പൻ, വടക്കുംനാഥൻ, തിരുവമ്പാടി കണ്ണൻ നെയ്‌തലക്കാവിലമ്മ, പാറമേക്കാവിലമ്മ, ക്യാർത്ത്യായനി ദേവി, ലൂർദ് മാതാവ് അങ്ങനെ തൃശൂരിലെ വിജയം അനുഗ്രഹമായി നൽകിയ എല്ലാ ദൈവങ്ങൾക്കും നന്ദി. ഒരു വലിയ കഷ്ടപ്പാടിൻ്റെ വിജയമാണിത്. വ്യക്തിപരമായ ഒരുപാട് ദ്രോഹങ്ങൾ എനിക്കെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തുവന്നിട്ടുണ്ട്. അതിൽ നിന്ന് നീന്തി കയറാൻ എന്നെ സഹായിച്ചത് ദൈവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read
തനിക്കെതിരെ നടന്ന കുപ്രചാരണങ്ങളിലെ സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ എന്നെ വിജയിപ്പിച്ചത്. ഞാനവരെ പ്രജാദൈവങ്ങൾ എന്നാണ് വിളിക്കുന്നത്. വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എൻ്റെ രാഷ്‌ട്രീയ കക്ഷിയിലേക്കും തിരിച്ചുവിട്ടെങ്കിൽ, ഇത് അവർ നൽകിയ അനുഗ്രഹമാണ്. തൃശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നുവെന്നും അവരാണ് ജയം സാധ്യമാക്കിയതെന്നും സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
2023ലാണ് മണ്ഡലത്തിൽ ഞാൻ ആദ്യമായി എത്തുന്നത്. അവിടെ എത്തിച്ച അമിത് ഷായ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയാണ് എൻ്റെ രാഷ്‌ട്രീയ ദൈവം. പലപ്പോഴായി പ്രധാനമന്ത്രിയും അമിത് ഷായുമാണ് എൻ്റെ നേതാക്കളെന്നും സൂപ്പർ ഹീറോസെന്നും പറഞ്ഞിട്ടുണ്ട്. അത് ഇന്നും ആവർത്തിക്കുകയാണ്. ഇന്ദിരാ ഗാന്ധി, നരസിംഹറാവു, മോറാർജി ദേശായി, ജയപ്രകാശ് നാരായണൻ, എൽ.കെ അദ്വാനി, വാജ്‌പേയ്, ഇ.കെ നായനാർ, കെ.കരുണാകരൻ എന്നിവരുടെയെല്ലാം അനുഗ്രഹം തനിക്കെപ്പമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
2016 മുതൽ 2021 വരെ രാജ്യസഭാംഗമായിരുന്ന പ്രശസ്‌ത മലയാള ചലച്ചിത്ര അഭിനേതാവാണ് സുരേഷ് ഗോപി.(ജനനം: 26 ജൂൺ 1958) 1965ലെ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986ൽ റിലീസായ ടി.പി ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർതാര പദവിയിലെത്തി.
1958 ജൂൺ 26ന് ജ്ഞാന ലക്ഷ്‌മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം. സുഭാഷ്, സുനിൽ, സനൽ എന്നിവർ സഹോദരങ്ങൾ. അച്ഛൻ ഗോപിനാഥൻ പിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്‌ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1984ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ച് സിനിമരംഗത്തേക്ക് പ്രവേശിച്ചു. 1985ൽ വേഷം എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി.പി ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1986ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി.
1980കളുടെ അവസാനത്തിൽ ജനുവരി ഒരു ഓർമ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കൻമാർ, അനുരാഗി, ആലിലക്കുരുവികൾ, മൂന്നാം മുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപ-നായകനായും വേഷമിട്ടു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി.
1990കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്‌ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം 1992ൽ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. ഷാജി കൈലാസ് -രഞ്ജി പണിക്കർ -സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നീ സിനിമകൾ ഈ കൂട്ടുകെട്ടിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആ വിശേഷണം ലഭിക്കുന്ന മൂന്നാമത്തെ താരമായി സുരേഷ് ഗോപി മാറി.
പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്‌തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്‌ചവെച്ചു. 1997ൽ ജയരാജ് സംവിധാനം ചെയ്‌ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300ഓളം സിനിമകളിൽ അഭിനയിച്ചു. 2016ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷം സിനിമയിൽ നിന്ന് ഒഴിവായി നിന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം 2021ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്‌ത കാവൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തി. 2022ൽ രാജ്യസഭ കാലാവധി പൂർത്തിയായതോടെ വീണ്ടും സിനിമകളിൽ സജീവമായി. നല്ലൊരു ഗായകൻ കൂടിയായ സുരേഷ് ഗോപി ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
Sorry, there was a YouTube error.