നീറ്റ് ചോദ്യപ്പേപ്പര്‍ കൊണ്ടു പോയത് ഓട്ടോ റിക്ഷയില്‍; സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയര്‍ കമ്പനിയുടെ സബ് ഓഫിസില്‍, ബിഹാറിലെ അന്വേഷണ സംഘം ഹസാരി ബാഗിലെത്തി
ചോദ്യപ്പേപ്പർ ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം കൊറിയർ കമ്പനിയുടെ ഒറിയ എന്ന സ്ഥലത്തെ സബ് സെന്‍ററിലേക്കാണ് കൊണ്ടുപോയത്
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കെ പുറത്തുവരുന്നത് പരീക്ഷ നടത്തിപ്പിലെയും ചോദ്യപ്പേപ്പർ സുരക്ഷയിലെയും വീഴ്‌ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍. ഝാർഖണ്ഡില്‍ ചോദ്യപ്പേപ്പർ കൊണ്ടുപോകാൻ ചുമതലയുണ്ടായിരുന്ന കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായതായി ബിഹാറില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
Also Read
അതീവ സുരക്ഷയില്‍ സൂക്ഷിക്കുകയും കൊണ്ടുപോകുകയും ചെയ്യേണ്ട ചോദ്യപ്പേപ്പറുകള്‍ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. ബാങ്കിന്‍റെ സ്ട്രോങ്റൂമില്‍ സൂക്ഷിക്കേണ്ട ചോദ്യപ്പേപ്പറുകള്‍ കൊറിയർ കമ്പനിയുടെ സബ് സെന്‍ററില്‍ സൂക്ഷിച്ചതായും വിവരം ലഭിച്ചു.
ബിഹാറില്‍ ചോദ്യപ്പേപ്പർ ചോർന്നുവെന്നതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന ബിഹാർ സർക്കാറിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന സംഘമാണ് ഝാർഖണ്ഡിലെ ഹസാരിബാഗില്‍ കൊറിയർ കമ്പനിയുടെ വീഴ്‌ച കണ്ടെത്തിയത്. ബിഹാറില്‍ ചോർന്നു കിട്ടിയ ചോദ്യപ്പേപ്പർ കത്തിച്ച് നശിപ്പിച്ചതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ബാർകോഡ് ലഭിച്ചിരുന്നു. ഇത് ഝാർഖണ്ഡിലെ ഹസാരിബാഗില്‍ വിതരണം ചെയ്‌ത ചോദ്യപ്പേപ്പറിന്‍റെ ബാർകോഡാണെന്ന് കണ്ടെത്തി. തുടർന്നാണ് ബിഹാറിലെ അന്വേഷണ സംഘം ഹസാരി ബാഗിലെത്തിയത്.
റാഞ്ചിയില്‍ നിന്ന് ഹസാരി ബാഗിലേക്ക് ചോദ്യപ്പേപ്പർ കൊണ്ടുവരാൻ ചുമതലപ്പെട്ട കൊറിയർ കമ്പനി വീഴ്‌ച വരുത്തിയെന്നാണ് ഇവർ കണ്ടെത്തിയത്. ചോദ്യപ്പേപ്പർ രണ്ട് പൊതുമേഖല ബാങ്കിന്‍റെ സ്ട്രോങ് റൂമിലായിരുന്നു സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാല്‍, ഹസാരി ബാഗിലെത്തിച്ചതില്‍ ഒമ്പത് പാക്കറ്റ് ചോദ്യപ്പേപ്പർ ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം കൊറിയർ കമ്പനിയുടെ ഒറിയ എന്ന സ്ഥലത്തെ സബ് സെന്‍ററിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്ന് പിന്നീട് ബാങ്കിന്‍റെ സ്ട്രോങ്റൂമിലേക്ക് കൊണ്ടു പോയതാകട്ടെ ഒരു ഓട്ടോറിക്ഷയിലും.
പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മേയ് മൂന്നിനായിരുന്നു ഇത്. വളരെ ലാഘവത്തോടെ ആണ് കൊറിയർ കമ്പനി ചോദ്യപ്പേപ്പർ കൈകാര്യം ചെയ്‌തതെന്നും ഇത്തരത്തില്‍ ചോദ്യപ്പേപ്പർ കൈവശം വെച്ച ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ നിന്ന് ചോരാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
നീറ്റ്- യു.ജി ചോദ്യക്കടലാസ് ബിഹാറില്‍ ചോർന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടില്‍, ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോർച്ച വ്യക്തമായെന്നും അന്തർ സംസ്ഥാന സംഘത്തിൻ്റെ പങ്കാളിത്തം ഇതിന് പിന്നിലുണ്ടെന്നും പറയുന്നു. ബിഹാറിലെ കുപ്രസിദ്ധമായ ‘സോള്‍വർ ഗ്യാങ്ങിന്’ പങ്കുണ്ടെന്ന് സംശയിക്കുന്നതായും കേന്ദ്രത്തിന് നല്‍കിയ ആറുപേജുള്ള റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.
ചോദ്യപ്പേപ്പർ ചോർച്ച ഉള്‍പ്പടെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പരാതിയില്‍ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Sorry, there was a YouTube error.