Categories
news

മഴ ശക്തമായപ്പോൾ തോടുകൾ നിറഞ്ഞ് റോഡില്‍ നിറയെ വെള്ളം, ഇതോടൊപ്പം മത്സ്യവും: മീനുകളെ പിടിക്കാന്‍ ഓടികൂടി നാട്ടുകാര്‍

റോഡിലൂടെ ഒഴികിപ്പായുന്ന മീനുകളെ തോര്‍ത്തും മറ്റും ഉപയോഗിച്ച് ഊറ്റിയെടുക്കുകയാണ് കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ നാട്ടുകാര്‍.

മഴ ശക്തമായപ്പോള്‍ തോടുകളില്‍ നിന്നും മറ്റും വെള്ളം റോഡുകളിലേക്ക് കയറിയപ്പോള്‍ മീന്‍ ചാകരയാണ് നാട്ടുകാരെ തേടിയെത്തിയത്. സഞ്ചിയും തോര്‍ത്തുമായി പിന്നീട് നാട്ടുകാരെല്ലാം ഓടികൂടി. പിന്നെ മീന്‍പിടിത്തവും. റോഡിലൂടെ ഒഴികിപ്പായുന്ന മീനുകളെ തോര്‍ത്തും മറ്റും ഉപയോഗിച്ച് ഊറ്റിയെടുക്കുകയാണ് കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ നാട്ടുകാര്‍.

മുട്ടിലിഴഞ്ഞും ഓടിപ്പാഞ്ഞും മീന്‍ പിടിക്കുന്നവരുടെ കൂട്ടത്തില്‍ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ട്. റോഡുകളില്‍ നിന്ന് എല്ലാവര്‍ക്കും കൈനിറയെ മീനുകളെ കിട്ടുകയും ചെയ്തു.

പള്ളത്തി മത്സ്യമാണ് തോട് കരകവിഞ്ഞപ്പോള്‍ നിരത്തിലേക്ക് കയറിയത്. അതേസമയം, കുട്ടനാട്ടില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്ക് ഭാഗത്തെ വെള്ളത്തിന്‍റെ വരവ് ആലപ്പുഴയെ ദുരിതത്തിലാക്കുകയാണ്. വ്യാപകമായ കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *