Categories
തിരുവനന്തപുരത്ത് കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും കളം നിറഞ്ഞ് എൽ.ഡി.എഫ്
എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഒരു സീറ്റ് മാത്രം വ്യത്യാസമുളള വർക്കലയിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചത് നേട്ടമായി.
Trending News
തിരുവനന്തപുരം ജില്ലയിലെ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും എൽ.ഡി.എഫ്. ഭരണം പിടിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എം. അംഗം ആര്യ രാജേന്ദ്രനാണ് മേയർ. 54 വോട്ടുകൾ നേടിയാണ് ആര്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ടു രേഖപ്പെടുത്തിയതിൽ ഒരംഗത്തിന്‍റെ വോട്ട് അസാധുവായി. ക്വാറന്റീനിലായതിനാൽ ഒരംഗത്തിന് വോട്ട് ചെയ്യാനായില്ല.
Also Read
ആര്യ രാജേന്ദ്രൻ (എൽ.ഡി.എഫ്.)- 54, സിമി ജ്യോതിഷ് (എൻ.ഡി.എ.)- 35, മേരി പുഷ്പം (യു.ഡി.എഫ്.)- 09 എന്നിങ്ങനെയാണ് വോട്ട് നില. നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട് നഗരസഭകളിലും എൽ.ഡി.എഫ്. ഭരണം നിലനിർത്തി. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഒരു സീറ്റ് മാത്രം വ്യത്യാസമുളള വർക്കലയിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചത് നേട്ടമായി. വർക്കലയിൽ സി.പി.എമ്മിലെ കെ.എം. ലാജിയാണ് ചെയർമാനായി വിജയിച്ചത്. രണ്ട് സ്വതന്ത്രരുടെ വോട്ടുകൾ ഉൾപ്പെടെ 14 വോട്ടാണ് ലാജിക്ക് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാർത്ഥിക്ക് 11 വോട്ടും യു.ഡി.എഫിന് 7 വോട്ടും ലഭിച്ചു.
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫിലെ പി.കെ. രാജ്‌മോഹനെ ചെയർമാനായി തെരഞ്ഞെടുത്തു. 44 വാർഡുകളുള്ള മുൻസിപ്പാലിറ്റിയിൽ 18 വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന്‍റെ ജോസ് ഫ്രാങ്കൻ 16 വോട്ടും ബി.ജെ.പിയിലെ ഷിബു രാജകൃഷ്ണ 9 വോട്ടും നേടി. യു.ഡി.എഫിന്‍റെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനാൽ വീണ്ടും വോട്ടെടുപ്പ് നടന്നു.
കുറഞ്ഞ വോട്ട് നേടിയ ബി.ജെ.പിയെ ഒഴിവാക്കി നടത്തിയ രണ്ടാം വോട്ടെടുപ്പിലും രാജ്‌മോഹൻ 18 വോട്ട് നേടി വിജയിക്കുകയായിരുന്നു. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ എൽ.ഡി.എഫിലെ അഡ്വ. എസ്. കുമാരിയെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തു. കുമാരിക്ക് 18 വോട്ടും യു.ഡി.എഫ്. സ്ഥാനാർത്ഥി രമാദേവിക്ക് 6 വോട്ടും ബി.ജെ.പി. സ്ഥാനാർത്ഥി ദീപാ രാജേഷിന് 6 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് ഏഴ് അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരാൾ വൈകി എത്തിയതിനാൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
നെടുമങ്ങാട് നഗരസഭയിലും എൽ.ഡി.എഫ്. ഭരണം നിലനിർത്തി. 27 വോട്ട് നേടി സി.എസ്. ശ്രീജയെയാണ് ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് അംഗങ്ങളുള്ള യു.ഡി.എഫ്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച എസ്. വിനോദിനിക്ക് 4 വോട്ടും ലഭിച്ചു.
Sorry, there was a YouTube error.