Categories
Kerala news

കരടി പന്നി കാട്ടുപോത്ത് അക്രമത്തിൽ മരണം മൂന്ന്; കൊലയാളി കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലും, പദ്ധതി നടപ്പാക്കാൻ ഒരുങ്ങി വനംവകുപ്പും പോലീസും

കാട്ടുപോത്ത് കാടുകയറിയത് ദൗത്യത്തിന് തിരിച്ചടിയായി

കോട്ടയം / കൊല്ലം തൃശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് കാട്ടുപോത്തും ഒരിടത്ത് കാട്ടുപന്നിയും മറ്റൊരിടത്ത് കരടിയുടേയും ആക്രമണത്തില്‍ മൂന്ന് പേര്‍ മരണമടഞ്ഞു. കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് മൂന്നു ജീവനുകളാണ് എടുത്തത്. പന്നിയുടേയും കരടിയുടേയും ആക്രമണം നേരിട്ടവര്‍ക്ക് ഗുരുതര പരിക്ക്. എരുമേലിയില്‍ കണമലയില്‍ കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ തോമസും മരണമടഞ്ഞു.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയതിൻ്റെ അനേകം കഥകളില്‍ അവസാനത്തേതാണ് എരുമേലി കണമലയില്‍ രണ്ടു പേരുടെ ജീവന്‍ നഷ്ടമാക്കിയ കാട്ടുപോത്ത് ആക്രമണം നടത്തിയത്. രാവിലെ കാട്ടുപോത്തിൻ്റെ ആക്രമണത്തിന് ഇരയായ രണ്ടാമത്തെയാളും മരണമടഞ്ഞു. നേരത്തേ വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന ആളെ വീട്ടില്‍ കയറി ആക്രമിച്ച്‌ കാട്ടുപോത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ശബ്ദം കേട്ട് ഓടിവന്ന് തടയാൻ ശ്രമിക്കുമ്പോൾ ആക്രമണത്തിന് ഇരയായയാളും മരണമടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണമടയുകയായിരുന്നു. കൊല്ലത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ മൂന്നാമത്തെ റിപ്പോര്‍ട്ട്.

വെള്ളിയാഴ്‌ച രാവിലെ വീടിൻ്റെ വരാന്തയില്‍ പത്രം വായിച്ച്‌ ഇരിക്കുമ്പോള്‍ കണമല പുറത്തേല്‍ സ്വദേശി ചാക്കോയെ കാട്ടുപോത്ത് കുത്തിവീഴ്ത്തിയിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ചാക്കോ മരിച്ചിരുന്നു. ഇതിന് പുറമേയാണ് കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കലില്‍ നടന്ന സംഭവത്തില്‍ കൊടിഞ്ഞല്‍ സ്വദേശി വര്‍ഗ്ഗീസ് മരണമടഞ്ഞത്. വ്യാഴാഴ്‌ച വിദേശത്ത് നിന്നും വന്ന അദ്ദേഹം വീടിന് സമീപത്തെ പറമ്പില്‍ നടക്കുമ്പോഴായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്. കാലില്‍ പരിക്കേറ്റ വര്‍ഗ്ഗീസ് പിന്നീട് മരണമടഞ്ഞു. രണ്ടുപോത്താണ് ഇവിടെ ഇറങ്ങിയത്. പരിക്കേറ്റ വര്‍ഗ്ഗീസിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപോത്തും പിന്നീട് ചത്തു.

തൃശൂര്‍ ചേലക്കര പൈങ്കുളത്ത് സ്‌കൂട്ടറിന് നേരെ കാട്ടുപന്നി നടത്തിയ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ നിന്നും വീണ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നി സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ ഏഴുമണിയോടെ ജോലിക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഒരാള്‍ക്ക് തലയ്ക്കും മറ്റൊരാള്‍ക്ക് തോളിലും പരിക്കേറ്റു.

ചാലക്കുടി മേലൂരില്‍ ജനവാസ മേഖലിയില്‍ ഇറങ്ങിയ കാട്ടുപോത്ത് നാട്ടുകാര്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് മറ്റൊരു പറമ്പിലേക്ക് ഓടി. ഇന്ന് രാവിലെയായിരുന്നു ഇവിടെ കാട്ടുപോത്ത് ഇറങ്ങിയത്. കാട്ടുപോത്തിനായി പിന്നീട് വനപാലകര്‍ എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. മലപ്പുറത്ത് കരടിയുടെ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടെ നിലമ്പൂര്‍ വനമേഖലയില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. തരിപ്പപ്പൊട്ടി കോളനി വെളുത്തയ്ക്ക് (40) ആണ് പരിക്കേറ്റത്. കാലില്‍ സാരമായി പരിക്കേറ്റ വെളുത്തയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കാട്ടുപോത്തിനെ വെടിവെച്ച്‌ കൊലൈൻ തീരുമാനം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയം ജില്ലാകളക്ടറുടെ ഉത്തരവ് പുറത്തുവരുന്നതിന് പിന്നാലെ പോലീസും വനംവകുപ്പും ഇതിനായുളള നീക്കം നടത്തും. കണ്ടാലുടന്‍ വെടിവെയ്ക്കാനാണ് നിര്‍ദേശം. കാട്ടുപോത്തിനെ കണ്ടെത്താനുള്ള ചുമതല വനംവകുപ്പിനും കൊല്ലാനുള്ള ചുമതല പോലീസിനുമാണ്.

അതേസമയം വനത്തിനുള്ളില്‍ വെച്ച്‌ വെടിവെയ്ക്കാനാകില്ല എന്ന സാഹചര്യം നില നില്‍ക്കുന്നതിനാല്‍ മൃഗത്തെ പുറത്തെത്തിച്ച്‌ കൊല്ലനാണ് ഉദ്ദേശം. എരുമേലിയില്‍ വെള്ളിയാഴ്‌ച രാവിലെ നാട്ടിലിറങ്ങി അക്രമം നടത്തി രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് അഞ്ചുമണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഉത്തരവ് വരുന്നത്. ഈ സമയത്തിനുള്ളില്‍ കാട്ടുപോത്ത് കാടുകയറിയത് ദൗത്യത്തിന് തിരിച്ചടിയാണ്.

നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ ആര്‍.ഡി.ഒ യും എം.പി ആന്റോ ആൻ്റെണിയുമെല്ലാം കണമലയില്‍ എത്തിയിരുന്നു. ഇവരെല്ലാം നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ മുതല്‍ ജില്ലാകളക്ടര്‍ സ്ഥലത്ത് എത്തണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാനും ധാരണയായി. ശബരിമലയിലേക്കുള്ള പാത കൂടിയായ വഴി നാട്ടുകാര്‍ തടഞ്ഞതോടെ അയ്യപ്പഭക്തന്മാര്‍ അടക്കം കുടുങ്ങിയിരുന്നു. തുടർന്ന് നാട്ടുകാർ പ്രധിഷേധം അവസാനിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest