Trending News
യുദ്ധത്തിൻ്റെ ഭീകരത അവസാനിപ്പിക്കാതെ ഇസ്രയേല്‍ സൈന്യത്തിന് യൂണിഫോം നിര്‍മിച്ചു നല്‍കില്ലെന്ന് മരിയൻ അപ്പാരല്‍സ്. ഒരു ലക്ഷം യൂണിഫോമിന് കൂടി ഓര്‍ഡര്‍ ലഭിച്ചെങ്കിലും കരാറില്‍ നിന്ന് പിൻവാങ്ങുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Also Read
2012 മുതലാണ് ഇസ്രയേല്‍ സൈന്യത്തിന് മരിയൻ അപ്പാരല്‍സ് യൂണിഫോം തയാറാക്കി നല്‍കാൻ തുടങ്ങിയത്.
15 വര്‍ഷമായി വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കയറ്റുമതിക്കുള്ള വസ്ത്രങ്ങളാണ് നിര്‍മിക്കുന്നത്. 1500 ല്‍ അധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ 95 ശതമാനവും വനിതകളാണ്.
ഫിലിപ്പീൻസ് ആര്‍മി, ഖത്തര്‍ ആര്‍മി, കുവൈത്ത് എയര്‍ഫോഴ്‌സ്, കുവൈത്ത് നാഷണല്‍ ഗാര്‍ഡ് തുടങ്ങിയവയ്ക്കും ഇവിടെ യൂണിഫോം നിര്‍മിക്കുന്നുണ്ട്. തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കമ്പനി മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
Sorry, there was a YouTube error.