Categories
Kerala news

കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരി​ൻ്റെ തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി. എം സുധീരൻ

ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും.

കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരി​ൻ്റെ തെറ്റായ മദ്യനയമാണെന്ന് കോൺ​ഗ്രസ് നേതാവ് വി .എം സുധീരൻ. മദ്യവ്യാപനത്തിൽ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനാദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

സർക്കാരിൻ്റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമാകുന്നു. സർക്കാർ പരാജയപ്പെടുമ്പോൾ ജുഡീഷ്യറി കൂടുതൽ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ജെബി മേത്തറുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസസമരം. അതേസമയം സന്ദീപിന് വേണ്ടി വക്കാലത്തൊപ്പിട്ട് അഡ്വ. ബി.എ ആളൂർ. ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest