Categories
സർക്കാർ വീഴില്ല; മഹാരാഷട്ര പ്രതിസന്ധിയിൽ തത്കാലം വിമത എം.എൽ.എമാർക്ക് ആശ്വസിക്കാം; കാരണം ഇതാണ്
ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്.
Trending News
മഹാരാഷ്ട്രയിൽ അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹരജിയിൽ വിമത എം.എൽ.എമാർക്ക് ആശ്വാസം. മറുപടി നൽകാൻ സുപ്രിം കോടതി സമയം നീട്ടി നൽകി. ജൂലൈ 12ന് 5.30നുള്ളിൽ മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. ഹരജിയിൽ അതേ ദിവസം വീണ്ടും വാദം കേൾക്കും.
Also Read
അതോടൊപ്പം എം.എൽ.എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്. കേസുമായി ബന്ധപ്പെട്ട അഞ്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി അടുത്ത മാസം ഹരജി വീണ്ടും പരിഗണിക്കും.
വിമത എം.എൽ.എമാർ ഗുവാഹത്തിയിലേക്ക് മാറിയതോടെ ഇവരുടെ വീടുകൾക്കും മറ്റും ആക്രമണ ഭീഷണിയുണ്ട്. ഇത് പരിഗണിച്ചാണ് സുരക്ഷ ഉറപ്പാക്കാൻ കോടതി പൊലീസിനോട് നിര്‍ദേശിച്ചത്. ഇന്ന് വിമത എം.എൽ.എമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നിരജ് കിഷൻ കൗളും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി മനു അഭിഷേക് സിഖ്വിയുമാണ് ഹാജരായത്.
Sorry, there was a YouTube error.