Categories
‘കാസർകോട് സാരി’യുടെ പ്രൗഢി വീണ്ടെടുക്കുന്നു; വിപണിയ്ക്ക് പുതുജീവൻ നൽകാൻ പദ്ധതി, കാസർകോട് വികസന പാക്കേജിൽ രൂപം നൽകും
കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നൽകിയും പാരമ്പര്യം
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കാസർകോട്: ഭൗമ സൂചിക പദവി ലഭിച്ച ഇന്ത്യൻ കൈത്തറി ബ്രാൻഡായ കാസർകോടിൻ്റെ സ്വന്തം ഉൽപന്നമായ കാസർകോട് സാരിയുടെ വിപണി കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണസംവിധാനത്തിൻ്റെ നൂതന പദ്ധതി. ഇതിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ കാസർകോട് സാരീസ് ഉൽപാദിപ്പിക്കുന്ന ഉദയഗിരിയിലെ കാസർകോട് സാരി നിർമാണ കേന്ദ്രം സന്ദർശിച്ചു
Also Read
ജില്ലാ കളക്ടർക്ക് ഒപ്പം കാസർകോട് വികസന പാക്കേജ് ഓഫീസർ വി.ചന്ദ്രൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ എന്നിവരും ഉണ്ടായിരുന്നു സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള സെക്രട്ടറി ബി.എം. അനിത വൈസ്. പ്രസിഡണ്ട് ചന്ദ്രഹാസ ഡയറക്ടർമാരായ ദിവാകരൻ, രാമചന്ദ്ര, ദാമോദര, ഗംഗമ്മ എന്നിവരുമായും തൊഴിലാളികളുമായും ജില്ലാകളക്ടർ സംവദിച്ചു
നാശത്തിൻ്റെ വക്കിലാണെന്നും കാസർകോട് സാരി നിർമാണത്തിന് സർക്കാറിൻ്റെ വിവിധ തലങ്ങളിലുള്ള സഹായം അനിവാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. 1938ൽ സ്ഥാപിച്ച സൊസൈറ്റിയാണ്. 600 തൊഴിലാളികൾ വരെ പ്രവർത്തിച്ചിരുന്ന ഇവിടെ നിലവിൽ 25 സ്ത്രീകളും പത്ത് പുരുഷന്മാരും ഉൾപ്പടെ 35 വിദഗ്ധ തൊഴിലാളികളാണുള്ളത്. ഇത്തരം കഴിവുള്ള തൊഴിലാളികൾ ഈ മേഖലയിൽ കുറയുകയാണ്. പുതിയ കാലത്ത് യുവജനങ്ങൾ ഈ രംഗത്ത് കടന്നു വരുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സാരിക്ക് പുറമേ യൂണിഫോം മെറ്റീരിയൽ, ബെഡ്ഷീറ്റ്, ബാത്ത്റൂം ടവ്വൽ, ലുങ്കി തുടങ്ങിയവയും നെയ്യുന്നുണ്ട്.
വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് വിപണി കണ്ടെത്തി ഉൽപ്പാദനം കൂട്ടുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിശദമായ യോഗം വിളിച്ചു ചേർക്കുന്നതിന് ഡി ടി പി സി സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സാരീസിൻ്റെ പ്രൗഢി വീണ്ടെടുക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ ഈ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു.
ജില്ലയിലെ മാത്രം നെയ്ത്തുകാർ നിർമ്മിക്കുന്ന പരമ്പരാഗത കോട്ടൺ സാരിയാണ് കാസർകോട് സാരികൾ എന്ന പ്രശസ്തി നേടിയിട്ടുള്ളത്. അവ കൈകൊണ്ട് നിർമ്മിക്കുന്നവയാണ് പ്രത്യേക മോടിയുള്ളതുമാണ്. പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം പ്രകടമാക്കുന്നു കാസർകോട് സാരികൾ. നെയ്ത്ത് പാരമ്പര്യത്തിൻ്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലേതാണ്. കേരളത്തിൽ നിലവിലുള്ള നാല് നെയ്ത്തു പാരമ്പര്യങ്ങളിൽ ഒന്നാണിത്. ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ.
സാധാരണയായി ചായം പൂശിയ കോട്ടൺ നൂലുകൾ ഉപയോഗിച്ച് പ്ലെയിൻ അല്ലെങ്കിൽ വരയുള്ള സാരികളാണ് നെയ്തെടുക്കുന്നത്. ജാക്കാർഡ് അല്ലെങ്കിൽ ഡോബി ടെക്നിക്കുകൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ബോർഡറുകൾ വളരെ ആകർഷകമാണ്. ഈ സാരികൾ 60 മുതൽ 100 വരെയുള്ള ഉയർന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 1938ൽ സ്ഥാപിതമായ കാസർകോട് വീവേഴ്സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡ് കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നൽകിയും ഈ പാരമ്പര്യം നിലനിർത്തുന്നു. നിത്യോപയോഗത്തിന് അനുയോജ്യമായതിനാൽ ഈ സാരികൾക്ക് സ്ഥിരമായ ആവശ്യക്കാർ നാട്ടിൽ ഏറെയുണ്ട്.
2009ൽ ഭൗമ സൂചിക പദവി (രജിസ്റ്റേഡ്ജിയോ ഗ്രാഫിക്കൽ ഇൻഡിക്കേഷൻ പ്രൊഡക്ട്) കാസർകോട് സാരികൾക്ക് ഭൗമസൂചിക ഉല്പന്നമായി പ്രഖ്യാപിക്കുന്നതിന്ന് കേരള സർക്കാർ അപേക്ഷിച്ചു. 2010 മുതൽ ഇന്ത്യാ ഗവൺമെണ്ട് ഇതിനെ ഒരു ഭൗമസൂചിക പദവിയുള്ള ഉൽപന്നമായി അംഗീകരിച്ചു. നിലവിൽ കാസർകോട് സാരീസ് ഇന്ത്യൻ ബ്രാൻഡും കേരള ഹാൻഡ്ലൂം ബ്രാൻഡ് മുദ്രകളുള്ള ഉൽപന്നമാണ്.
Sorry, there was a YouTube error.