Categories
കേരള മറാഠി സംരക്ഷണ സമിതിയുടെ മഹാമ്മയി സഭാ മന്ദിരത്തിന് തറക്കല്ലിട്ടു
ശ്യാമപ്രസാദ് മാന്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാസ്തു ശില്പി സുകുമാരൻ ചലിങ്കാൽ, എഞ്ചിനീയർ രാജേഷ് മജക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
Trending News
ബദിയടുക്ക/ കാസര്‍കോട്:കേരള മറാഠി സംരക്ഷണ സമിതിയുടെ മഹാമ്മയി മന്ദിര സഭാ ഭവനത്തിന്‍റെ ശിലാന്യാസം ബദിയടുക്ക പിലാങ്കട്ടയിൽ എടനീർ മഠാധിപതി ശ്രീ. ശ്രീ സച്ചിതാനന്ദ ഭാരതി സ്വാമിജി നിർവ്വഹിച്ചു. ശ്യാമപ്രസാദ് മാന്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാസ്തു ശില്പി സുകുമാരൻ ചലിങ്കാൽ, എഞ്ചിനീയർ രാജേഷ് മജക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
Also Read
നവീൻ ഭട്ട് ഭൂമി പൂജ നടത്തി. കെ. കെ. ടി. എം. എഫ് പ്രസിഡണ്ട് സുബ്രായ നായക്ക്, ഡോ. നാരായണ നായക്ക്, ഡോ. ജനാർദ്ധന നായക്ക്, വിശ്വനാഥ്, രാധാകൃഷ്ണ മാസ്റ്റർ, ലീല ടീച്ചർ, പുട്ട നായക്ക്, ചന്ദ്രശേഖര മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കൃഷ്ണപ്പ നായക്ക് അഡൂർ സ്വാഗതവും, രാധാകൃഷ്ണ നായക്ക് പൈക്ക നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.