Categories
ആഴക്കടലിൽ വല എറിയുന്നതിനിടെ മത്സ്യത്തൊഴിലാളി തിരയിൽ വീണ് മരിച്ചു; അപകടത്തിൽ ദുഃഖത്തോടെ കടപ്പുറം നിവാസികൾ
ഉപേന്ദ്രന്‍ കടലില്‍ വീണ് തിരയില്‍ പെടുകയായിരുന്നു
Trending News





കാസര്‍കോട്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃഷ്ണ നിലയത്തിലെ ഉപേന്ദ്രന്‍ (57)ആണ് മരിച്ചത്.
Also Read
തിങ്കളാഴ്‌ച രാവിലെ ആറരയോടെ കാവുഗോളി കടപ്പുറത്താണ് സംഭവം. വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഉപേന്ദ്രന്‍ കടലില്‍ വീണ് തിരയില്‍ പെടുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടവര്‍ കരയിലെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ ശിവൻ്റെയും കുഞ്ഞമ്മയുടേയും മകനാണ്.
രമണിയാണ് മരിച്ച ഉപേന്ദ്രൻ്റെ ഭാര്യ. കീര്‍ത്തേശ് ആണ് മകന്‍. തൊഴിലാളിയുടെ അപകട മരണം കാവുഗോളി കടപ്പുറം നിവാസികളെ ദുഃഖത്തിലാക്കി.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്