Categories
വൻ മുതൽമുടക്കിൽ അണ്ടർവേള്‍ഡ് ഡോൺ ആയി ദിലീപ്; ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് എത്തി
ദിലീപിൻ്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്നയാണ് നായിക.
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിൻ്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ തരംഗമായി കഴിഞ്ഞു.
Also Read
ദിലീപിൻ്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്നയാണ് നായിക. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
Sorry, there was a YouTube error.