Categories
health Kerala news

വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്, മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു

ചേലേമ്പ്രയില്‍ 15 വയസുകാരി തിങ്കളാഴ്‌ച രോഗം ബാധിച്ച് മരിച്ചിരുന്നു

മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്‌ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു.

മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്‌മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ പറയുന്നത്.

ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു.

പ്രതീകാത്‌മക ചിത്രം

ചേലേമ്പ്രയില്‍ 15 വയസുകാരി തിങ്കളാഴ്‌ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം -ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എന്താണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്?

ശരീരത്തിലെ രക്തത്തിലും കലകളിലും ബിലിറൂബിൻ എന്ന പദാർത്ഥം അടിഞ്ഞുകൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ സാധാരണ തകർച്ചയിൽ ബിലിറൂബിൻ ഉത്പാദിപ്പിക്കപ്പെടുന്നു. കരൾ ശരിയായി പ്രവർത്തിക്കുമ്പോൾ, ഈ ബിലിറൂബിൻ പ്രോസസ്സ് ചെയ്യുകയും ദഹന വ്യവസ്ഥയിലേക്ക് വിടുകയും ചെയ്യുന്നു. എന്നിരുന്നാലും, കരളിന് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ, ഈ ബിലിറൂബിൻ രക്തത്തിൽ അടിഞ്ഞു കൂടുന്നു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് ഇന്ത്യയിൽ മഞ്ഞപ്പിത്തത്തിൻ്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.

മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ശ്രദ്ധിക്കേണ്ട ചില മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഇവയാണ്:

മഞ്ഞ ചർമ്മവും കണ്ണുകളും, ഇരുണ്ട നിറമുള്ള മൂത്രം, ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം, ഛർദ്ദിയും ഓക്കാനവും, വിശപ്പ് നഷ്ടം, വയറുവേദന, വിശദീകരിക്കാത്ത ഭാരം കുറയ്ക്കുക, പേശികളും സംയുക്ത വേദനയും, കടുത്ത പനി, ചില്ലുകൾ, ചൊറിച്ചിൽ തൊലിയിൽ.

മഞ്ഞപ്പിത്തം എങ്ങനെയാണ് ചികിത്സിക്കുന്നത്?

മഞ്ഞപ്പിത്തത്തിൻ്റെ അടിസ്ഥാന കാരണം അനുസരിച്ച്, ചികിത്സ നൽകും. ഇത് വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമാണെങ്കിൽ, അത് സ്വയം വീണ്ടെടുക്കും. കാരണം മറ്റ് അണുബാധകളാണെങ്കിൽ, അവ ചികിത്സിച്ചാൽ മഞ്ഞപ്പിത്തം വീണ്ടെടുക്കാൻ കഴിയും. വീണ്ടെടുക്കൽ കാലയളവിൽ ധാരാളം വിശ്രമവും ദ്രാവകവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിദഗ്‌ധ ഡോക്ടറുടെ പരിചരണം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *