Trending News





മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ തേടിയെത്തിയ സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരത്തോട് അകലം പാലിച്ച് സി.പി.ഐ.എം നേതാക്കളും മന്ത്രിമാരും.
Also Read
ആരോഗ്യമന്ത്രി എന്ന നിലയിലും വനിതാ നേതാവ് എന്ന നിലയിലും കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അര്‍പ്പണമനോഭാവമുള്ള സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ പ്രൈസ് ശൈലജ ടീച്ചര്‍ക്ക് ലഭിച്ചത്.

ജൂണ്‍ 20ന് ഔദ്യോഗിക പ്രഖ്യാപനവും പുരസ്‌കാര വാര്‍ത്തയും വന്നെങ്കിലും സി.പി.ഐ.എം നേതാക്കളോ, സൈബര്‍ സി.പി.ഐ.എം പേജുകളോ ഇക്കാര്യം അറിഞ്ഞ മട്ടില്ല. മന്ത്രിമാരില്‍ ശൈലജ ടീച്ചറുടെ പിന്‍ഗാമിയായി എത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അല്ലാതെ ആരും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. എ.എം.ആരിഫ് എം.പി ഫേസ്ബുക്കില്‍ അഭിനന്ദന പോസ്റ്റ് ഇട്ടിരുന്നു.
അതേ സമയം സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ഇന്നലെ തന്നെ വാര്‍ത്തയും വീഡിയോയും നല്‍കിയിരുന്നു. ദേശാഭിമാനി വെബ് എഡിഷനും അവാര്‍ഡ് വിവരം പങ്കുവച്ചിരുന്നു..നിശ്ചയദാര്‍ഢ്വമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
ബ്രണ്ണന്‍ കോളജ് കാലത്തെ തല്ലിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും കെ.സുധാകരനും തമ്മില്‍ നടക്കുന്ന വാദപ്രതിവാദം ഒന്നാം പേജില്‍ വിശദമായി നല്‍കിയ ദേശാഭിമാനി അവസാന പേജിലാണ് പുരസ്‌കാര വാര്‍ത്തയും ചിത്രവും നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ രാജ്യാന്തര സ്വീകാര്യത നേടിയ കെ.കെ.ശൈലജയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പടെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.

Sorry, there was a YouTube error.