Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Also Read
പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കന്‍ സംസ്ഥാനങ്ങളിലും പ്രഭാവം തീര്‍ക്കുകയാണ്. കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില.
എന്താണ് ഉഷ്ണ തരംഗം: ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കൂടുകയോ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്ണ തരംഗം. കേരളത്തില്‍ 2012ലും 2016ലും ഉഷ്ണ തരംഗം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന താപവ്യതിയാനം സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് കാരണമാവും. കടുത്ത ചൂടിന് പുറമേ വേനല്‍മഴ കുറഞ്ഞതും ദുസ്സഹമാക്കുന്നു. ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരത്തിന് താങ്ങാനാകാത്ത തരത്തിലുള്ള ചൂട് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് സൂര്യാഘാതം. സൂര്യാതപം എന്നിവയ്ക്ക് കാരണമാകാം. രാവിലെ 11 മണിമുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ വെയില് ഏല്‍ക്കാതിരിക്കുക, ദേഹം പരമാവധി മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, കുട ചൂടുകയോ തുണികൊണ്ട് തല മറയ്ക്കുകയോ ചെയ്യണം, തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിയ്ക്കുക, വെയില് കടുക്കുന്ന സമയം പുറംജോലികള്‍ ഒഴിവാക്കുക, വേനലില്‍ പാലിക്കേണ്ട ആഹാരക്രമം.
വറുത്തതും പൊരിച്ചതും, അധികമായി മസാല ചേര്‍ത്ത ഭക്ഷണവും, മദ്യവും ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക, കുമ്പളം, മത്തന്‍, വെള്ളരി എന്നിവ ധാരാളമായി കഴിക്കുക, ധാന്യത്തിൻ്റെ അളവ് കുറയ്ക്കുക, നിര്‍ജലീകരണം അനുഭവപ്പെട്ടാല്‍ നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക, രാമച്ചം, നറുനീണ്ടി. നെല്ലിക്ക എന്നിവ ചതച്ച് ശുദ്ധജലത്തിലിട്ട് ഒരു ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ഉഷ്ണം കുറയ്ക്കാന്‍ സഹായിക്കും.
ചായ, കാപ്പി എന്നിവ നിയന്ത്രിക്കുക, മൈദ, പുളിപ്പിച്ച ആഹാരം, കട്ടിയുള്ള പാല്, കട്ടിയുള്ള തൈര്, മധുരം കൂടിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക മരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചും വയലുകള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയും പ്രകൃതിയില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ചെറുതല്ല. മനുഷ്യൻ്റെ പ്രവൃത്തികള്‍ തന്നെയാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. ചെടികള്‍ നട്ടുവളര്‍ത്തുകയും വനങ്ങളും ജലാശയങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.
Sorry, there was a YouTube error.