Categories
കാസർകോട് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ പാലത്തില്‍ നിന്നും ഒഴുക്കുള്ള പുഴയിലേക്ക് മറിഞ്ഞു, മരത്തില്‍ പിടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍
അപകടം രാത്രി ആയിരുന്നെങ്കിൽ വൻ ദുരന്തമായേനെ
Trending News
പള്ളഞ്ചി / കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്‌ത സംഘത്തിൻ്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി- പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് വീണത്.
വ്യാഴാഴ്‌ച രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം.കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.
പാലത്തിൻ്റെ നിരപ്പില്‍ വെള്ളം ഉണ്ടായിരുന്നതിനാല്‍ പാലമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഒരു മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ഫോഴ്‌സ് സംഘമെത്തി കരക്ക് എത്തിക്കുകയായിരുന്നു.
അപകടം രാത്രി ആയിരുന്നെങ്കിൽ വൻ ദുരന്തമായേനെ. വീതികുറഞ്ഞ ഈ പാലത്തിന് കൈവരികളില്ല. അതിനാൽ നിരവധി തവണ ഇവിടെ അപകടം നടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Sorry, there was a YouTube error.