Categories
Gulf news

മണലാരണ്യത്തിൽ ആഹ്ലാദത്തിൻ്റെ പൂത്തിരി വാരി വിതറി; തണൽബല്ലയുടെ ഓണാഘോഷം

അജ്‌മാൻ: മണലാരണ്യത്തിൽ തങ്ങളുടെ ജീവിത ഉപാധിക്കായി വിയർപ്പൊഴുക്കി ജോലി ചെയ്യുമ്പോഴും പിറന്ന നാടിനോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിച്ചുകൊണ്ട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന കാഞ്ഞങ്ങാട് ബല്ല ഗ്രാമത്തിലെ തണൽ യു.എ.ഇ കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി അജ്മാൻ ക്രൗൺ പാലസ് 4സ്റ്റാർ ഹോട്ടലിൽ വച്ചു നടന്നു. മാവേലി വേഷം എഴുന്നള്ളത്ത്‌, താലപ്പൊലി, ചെണ്ടമേളം, പുലിക്കളി എന്നിവയോടുകൂടിയുള്ള ഘോഷയാത്രയോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. തണൽ ബല്ല ചെയർമാൻ തമ്പാൻ പൊതുവാൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ശ്രീനിത് കടാങ്കോട്ട് അധ്യക്ഷത വഹിച്ചു തുടർന്ന് മുഖ്യാതിഥികളായ അംബികാസുതൻ മാങ്ങാട്, മണികണ്ഠൻ മേലത്ത്, നാരായണൻ നായർ വേങ്ങയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവി ചെരക്കര സ്വാഗതവും മണി നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും തണൽബല്ല കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

0Shares

Leave a Reply

Your email address will not be published. Required fields are marked *