Categories
Gulf local news

കാരുണ്യ പ്രവർത്തനങ്ങളുമായി ‘തണൽ ബല്ല’ പ്രവാസി കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി

കാഞ്ഞങ്ങാട്: തങ്ങളുടെ ജീവിതത്തിൻ്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തിൽ ഒതുങ്ങുമ്പോഴും ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ നല്ലപ്രവർത്തനങ്ങളിൽ കൈത്താങ്ങാവുകയാണ് ഒരുപറ്റം പ്രവാസി സുഹൃത്തുക്കൾ. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബല്ല ഗ്രാമം പരിധിയാക്കി യു.എ.ഇ യിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയാണ് ‘തണൽ ബല്ല ‘ നാട്ടിലെ എല്ലാ നല്ല കാര്യങ്ങൾക്കും മുൻപന്തിയിലാണ് തണൽ ബല്ലയിലെ പ്രവർത്തകർ. ദുരിതാശ്വാസ പ്രവർത്തനം, കാരുണ്യ പ്രവർത്തനം, തുടങ്ങി എല്ലാ മേഖലകളിലും തണൽ ബല്ലയിലെ പ്രവർത്തകർ കൈകോർത്ത് പ്രവർത്തിക്കുന്നു. 2011ലാണ് തണൽ ബല്ലയുടെ പ്രവർത്തന ആരംഭം കുറിച്ചത്. നൂറിൽപരം മെമ്പർമാർ ഉൾക്കൊള്ളുന്ന തണൽ ബല്ല ഓരോ വർഷവുനിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്.

തമ്പാൻ പൊതുവാൾ ബല്ല ചെയർമാനായും സി. രവി ചെരക്കര സെക്രട്ടറിയായും കെ. ശ്രീനിത്ത് നെല്ലിക്കാട്ട് പ്രസിഡണ്ടായും കെ. രാജേഷ് കുറ്റിക്കാൽ ട്രഷറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് സംഘടന സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കാസർകോട് കലക്ടറുടെ കാര്യാലയത്തിൽ എത്തിയാണ് സംഘാടകർ തുക കൈമാറിയത്. തണൽ ബല്ലയുടെ പ്രവർത്തകരായ രാജേഷ് കുറ്റിക്കാൽ, പി.കണ്ണൻ പുല്ലാക്കൊടി, പി. ബാബു പാക്കത്ത്, പി. ഉണ്ണി പൊന്നൻ, പി. വി. പ്രശാന്ത് കുമാർ പൈരടുക്കം, എം. അനു മഞ്ഞ എന്നിവർ ചേർന്നാണ് തുക കളക്ടർ കെ. ഇമ്പശേഖറിന് നേരിട്ട് കൈമാറുകയായിരുന്നു. നാട്ടിൽ നടക്കുന്ന എല്ലാ നന്മകൾക്കും കൂട്ടായി ഈ പ്രവാസി കൂട്ടായിമ നിലകൊള്ളുകയാണ്. ഓണാഘോഷം അടക്കമുള്ള പരിപാടികൾക്കും ‘തണൽ ബല്ല സജീവമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *