Categories
മമ്മൂട്ടി – അഖിൽ അക്കിനേനി; പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ഏജന്റ്’ ഈ മാസം തിയേറ്ററുകളിലേക്ക്
ഹിപ്പോപ്പ് തമിഴ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്യാമറ രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.
Trending News
നടൻ അഖിൽ അക്കിനേനിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നൽകി ‘ഏജന്റ്’ സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിർമ്മാതാക്കൾ പങ്കുവെച്ചത്. സ്പൈ ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന ചിത്രം ഈ മാസം 28ന് തിയേറ്ററുകളിൽ എത്തും.
Also Read
അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ ഒരു മിലിറ്ററി ആക്ഷൻ നായകൻ്റെ വേഷത്തിലാണ് അഖിൽ അക്കിനേനി. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിത്രം ആഘോഷമാക്കുമെന്നാണ് പ്രതീക്ഷ. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക.
ഹിപ്പോപ്പ് തമിഴ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്യാമറ രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ‘ഏജൻ്റി’ന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ നടത്തിയത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.
Sorry, there was a YouTube error.