Categories
entertainment

ജൂനിയർ എൻ.ടി.ആറിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് തെലുങ്ക് ദേശം പാർട്ടി

ജൂനിയർ എൻ.ടി.ആർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈദരാബാദിൽ വച്ച് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കണ്ടിരുന്നു.

നടൻ ജൂനിയർ എൻ.ടി.ആറിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ക്ഷണിച്ച് തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) ജനറൽ സെക്രട്ടറി നാരാ ലോകേഷ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലോകേഷിൻ്റെ പ്രസ്താവന.

ജൂനിയർ എൻ.ടി.ആർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈദരാബാദിൽ വച്ച് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കണ്ടിരുന്നു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾക്ക് തുടക്കമായി. ലോകേഷും ജൂനിയർ എൻ.ടി.ആറും 1982ൽ ടി.ഡി.പി സ്ഥാപിച്ച ഇതിഹാസ നടനും രാഷ്ട്രീയക്കാരനുമായ എൻ. ടി രാമറാവുവിൻ്റെ കൊച്ചുമക്കളാണ്.

ജൂനിയർ എൻ.ടി.ആർ 2009ൽ ടി.ഡി.പിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണം നടത്തിയിരുന്നു. നാരാ ലോകേഷിൻ്റെ ക്ഷണം സ്വീകരിച്ച് എൻ.ടി.ആർ പാർട്ടിയിലേക്ക് വരുമോ എന്ന സംശയത്തിലാണ് അദ്ദേഹത്തിൻ്റെ ആരാധകർ. അതേസമയം, ‘ജനതാ ഗാരേജി’ന് ശേഷം എൻ.ടി.ആർ ജൂനിയറും കൊരട്ടാല ശിവയും ഒന്നിക്കുന്ന ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest