Categories
മണിരത്‌നത്തിൻ്റെ പൊന്നിയിൻ സെൽവൻ്റെ ടീസർ ജൂലൈ ആദ്യവാരം; ഐശ്വര്യ റായ് തിരിച്ചെത്തുന്നു, വിശദാംശങ്ങൾ ഇതാ
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി ഐശ്വര്യ റായ് തിരിച്ചെത്തുന്നതിനാൽ ആരാധകർക്ക് പ്രത്യേക വിരുന്നായിരിക്കും
Trending News
മണിരത്‌നത്തിൻ്റെ അടുത്ത ചിത്രമായ പൊന്നിയിൻ സെൽവൻ്റെ ടീസർ ജൂലൈ ആദ്യവാരം പുറത്തിറങ്ങും, അതേസമയം ചിത്രം സെപ്റ്റംബർ 30ന് ബിഗ് സ്‌ക്രീനിൽ എത്തും. ടീസർ ലോഞ്ച് ചടങ്ങ് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നടക്കും. സിനിമാ താരങ്ങളും സാങ്കേതിക കലാകാരന്മാരും പങ്കെടുക്കുന്ന ഗ്രാൻഡ് സ്റ്റേഡിയത്തിലാണ് ടീസർ റിലീസ് ചെയ്യുന്നത്.
Also Read
മിക്ക സിനിമയുടെ ടീസറുകളും ചെന്നൈയിലാണ് സാധാരണയായി ലോഞ്ച് ചെയ്യുന്നത്. പൊന്നിയിൻ സെൽവന് തഞ്ചാവൂരുമായി അടുത്ത ബന്ധമുള്ളതിനാൽ ചിത്രത്തിൻ്റെ ടീസർ അവിടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്.
ചിത്രത്തിൻ്റെ ആദ്യഭാഗമാണ് സെപ്റ്റംബർ അവസാനം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന് ഒരു മികച്ച താരനിരയാണ് ഉള്ളത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, അശ്വിൻ കാക്കുമാനു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ആർ.ശരത്കുമാർ, ആർ.പാർഥിബൻ, പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, തുടങ്ങിയവർ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിൻ്റെ സംഗീതം എ.ആർ റഹ്മാനും, ഛായാഗ്രഹണം രവി വർമ്മനും, എഡിറ്റിംഗ് എ.ശ്രീകർ പ്രസാദും, പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണിയും നിർവ്വഹിച്ചിരിക്കുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ഈ ചിത്രം ആരാധകർക്ക് ഒരു പ്രത്യേക വിരുന്നായിരിക്കും. ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ഒരു തമിഴ് ചിത്രത്തിലൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഐശ്വര്യ റായ് വീണ്ടും തിരിച്ചെത്തുകയാണ്.
Sorry, there was a YouTube error.