Categories
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് അധ്യാപക ദിനം ആഘോഷിച്ചു
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാഞ്ഞങ്ങാട്: സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രവർത്തകർ ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ടേർഡ് ഹെഡ്മാസ്റ്ററുമായ കുഞ്ഞമ്പു പൊതുവാൾ മാസ്റ്ററെ ചെമ്മട്ടം വയലിലെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ ചെന്ന് ആദരിച്ചു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ ഡോ.സി.കെ ശ്യാമള പൊന്നാടയണിച്ച് ആദരവ് അർപ്പിച്ചു. ചാർട്ടർ പ്രസിഡണ്ട് ലയൺ എഞ്ചിനീയർ കെ.ബാലകൃഷ്ണൻ നമ്പ്യാർ (എം.ജെ.എഫ്) അധ്യക്ഷത വഹിച്ചു. ലയൺ എഞ്ചിനീയർ എൻ ആർ പ്രശാന്ത്, (എംജെഎഫ് ) ലയൺ നാരായണൻകുട്ടി നായർ, ലയൺ കെ. രത്നാകരൻ നായർ, ലയൺ നിട്ടൂർ തമ്പാൻ, ലയൺ എച്ച്. കെ. കൃഷ്ണമൂർത്തി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുഞ്ഞമ്പു പൊതുവാൾ മാസ്റ്റർ ആദരവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് മറുപടി നൽകി സംസാരിച്ചു. ക്ലബ് സെക്രട്ടറി ലയൺ സി.പി. വി. വിനോദ് കുമാർ സ്വാഗതവും ലയൺ.എസ്.ശശിധരൻ നായർ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.