Categories
news

അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന; കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി

ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകർ പറയുന്നത്.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്‍റെ കാവൽ.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്‍റെ തെരച്ചിൽ. റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ താലിബാന് അതൃപ്തിയുണ്ട് .

ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകർ പറയുന്നത്. ഇന്ത്യക്കാരെ വിട്ടുകിട്ടുന്നതിന് താലിബാൻ സഹായം തേടണം എന്ന താത്പര്യം താലിബാന് ഉണ്ട്. ഇതിന് ഇന്ത്യ തയ്യാറായിട്ടില്ല പകരം അമേരിക്കപോലുള്ള മറ്റ് രാജ്യങ്ങളുടെ സഹായമാണ് തേടിയത്.

അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം താലിബാന്‍ ഭീകര സംഘടനയുടെ കേഡര്‍മാരാണ് കാബൂളിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *