Categories
health local news news

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ചൂരി മേഖല സംയുക്ത ജമാഅത്തും

സന്നദ്ധ സംഘടനകളെയും യുവജനങ്ങളെയും അണിനിരത്തി പ്രതിഷേധ പരിപാടികൾ

കാസർകോട്: നാടിനെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ ചൂരി ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ ചേർന്ന ചൂരി മേഖലയിലെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ സംയുക്തയോഗം തീരുമാനിച്ചു. ഈ മേഖലക്കുള്ളിൽ ലഹരി ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിനും തീരുമാനിച്ചു. ഓരോ ജമാഅത്തിലും ബോധവൽക്കാരണ ക്ലാസുകൾ സംഘടിപ്പിക്കാനും മഹല്ലിലെ പ്രധാന കേന്ദ്രങ്ങളിൽ
പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും തീുമാനിച്ചു. ഹംസ സഖാഫി പ്രാർത്ഥന നടത്തി.

ലഹരി മാഫിയക്കെതിരെ നാട്ടിലെ സാംസ്ക്കാരിക രംഗത്തെ സന്നദ്ധ സംഘടനകളെയും യുവജനങ്ങളെയും അണിനിരത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. മുഹിയിദ്ദീൻ ജുമാമസ്ജിദ് ചൂരി, നൂറുൽഹുദ ജുമാമസ്ജിദ് ചൂരി, ഹൈദ്രൂസ് ജുമാമസ്ജിദ് ചൂരി, സലഫി സെൻ്റെർ, സുന്നി സെൻ്റെർ, ഹുദാമസ്ജിദ് മീപ്പുഗുരി, റിഫായിയ ജുമാമസ്ജിദ് മീപുഗുരി, ബദർ ജുമാമസ്ജിദ് പാറക്കട്ട് എന്നിവയാണ് ചൂരി മേഖല സംയുക്ത ജമാഹത്ത്.

നൗഷാദ് സിറ്റിഗോൾഡ് അധ്യക്ഷനായി. അബ്ബാസ്‌, അബൂബക്കർ, സി.എച്ച്‌ അബ്ദുല്ല, മുഹമ്മദകുഞ്ഞ് ചൂരി, സൈനുദ്ദിൻ, ഹസ്സൻ എസ്.കെ, കാദർ, ഹസ്സൻ കോട്ടക്കണ്ണി, ഫാറൂഖ്, മുഹമ്മദലി ചൂരി, സുബൈർ കെ.എം, അബ്ബാസ്‌ കെ.എം, ഹനീഫ് ചൂരി, എസ്.അബ്ദുൽ കാദർ, ലത്തീഫ്, നാഖിദ്, ഹുസയിൻ, ജാബിർ, സുഹൈർ തുടങ്ങിയർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *