Categories
entertainment local news news

സഅദിയ്യയില്‍ താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച 12,13 തിയതികളില്‍

കര്‍ണാടക സ്‌പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും

ദേളി / കാസർകോട്: ജാമിഅ സഅദിയ്യക്ക് നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചക്ക് 12ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. വെകുന്നേരം 4ന് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. 4.45ന് ഉദ്ഘാടന സംഗമം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയില്‍ കര്‍ണാടക സ്‌പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥന നടത്തും.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എംഎല്‍എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ അബൂബക്കര്‍ ഹാജി, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, അബ്ദുല്‍ റഷീദ് നരിക്കോട്, യൂസുഫ് ഹാജി പെരുമ്പ, മുസ്തഫ ഹാജി പനാമ, ഷാഫി ഹാജി കീഴൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, എംടിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി പ്രസംഗിക്കും.

അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതവും സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി നന്ദിയും പറയും. വൈകുന്നേരം 7ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. മശ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ ഉദ്‌ബോധനം നടത്തും. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, സയ്യിദ് ജലാലൂദ്ദീന്‍ അല്‍ ഹാദി ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അസ്ഹര്‍ അസ്ഹരി അല്‍ബുഖാരി, സയ്യിദ് ഹിബത്തുല്ല അല്‍ബുഖാരി സംബന്ധിക്കും.

13ന് തിങ്കളാഴ്‌ച രാവിലെ 6ന് മുഹ്‌യദ്ദീന്‍ റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. സയ്യിദ് അഹ്‌മദ് മുഖ്താര്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തും. രാവിലെ 10 മണിക്ക് സഅദി സംഗമം സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂരിൻ്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. കെ.കെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest