Categories
83 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി; അണ്ടര്‍ 19 വനിതാ ലോകകപ്പിൽ സംഭവിച്ചത്..
Trending News





ക്വാലലംപൂര്‍: ടി-20 വനിതാ ലോകകപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ. അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ്പ്പിലാണ് കിരീടം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയത്. ക്വാലാലംപൂര്‍, ബയുമാസ് ഓവലില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്. ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ 36 റണ്‍സ് ചേര്‍ത്ത ശേഷം കമാലിനി (8) ആദ്യം മടങ്ങി. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമൊന്നും ഇന്ത്യയുടെ വിജയത്തെ ബാധിച്ചില്ല. തൃഷ – ചാല്‍കെ സഖ്യം അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 48 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തൃഷയുടെ ഇന്നിംഗ്‌സ്. ചാല്‍ക്കെ നാല് ബൗണ്ടറികള്‍ നേടി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യന്‍ ടീം: കമാലിനി (വിക്കറ്റ് കീപ്പര്‍), ഗോങ്കടി തൃഷ, സനിക ചാല്‍ക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി.ജെ, ശബ്‌നം ഷക്കീല്‍, പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ.
Also Read

Sorry, there was a YouTube error.