Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
കാസറഗോഡ്: കാസർകോടിൻ്റെ മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നബാർഡിൻ്റെയും എപി ഇഡിഎയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ മിഷൻ ആയിരം സ്കീമിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിൽ നിന്നുള്ള സ്ഥാപനമാണ് ഇത്. തേൻ കയറ്റുമതി വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു. ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ അധ്യക്ഷത വഹിച്ചു. സി.പി.സി.ആർ.ഐ മുൻ ഡയറക്ടർ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോക്ടർ കെ മുരളീധരൻ പ്രഭാഷണം നടത്തി. തുളുനാട് ഇക്കോ ഗ്രീൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ അന്നമ്മ ജോസ് കയറ്റുമതി സംബന്ധിച്ച് വിശദീകരിച്ചു. എ.പി.ഇ.ഡി.എ കേരള കർണാടക മേഖല മേധാവി യൂ ധർമ്മറാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, ആത്മ പ്രോജക്ട് ഡയറക്ടർ എ സുരേന്ദ്രൻ നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺ വാസ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എം ജ്യോതി കുമാരി, സി.പി.സി.ആർ.ഐ കൃഷി വിജ്ഞാൻ കേന്ദ്ര പ്രതിനിധി കെ മണികണ്ഠൻ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം കൃഷി ഓഫീസർ ലിൻറ്റഐസക് എന്നിവർ സംസാരിച്ചു. തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഡയറക്ടർമാരായ ഫിലിപ്പ് തോമസ് സ്വാഗതവും കെ.എ ജോർജ് കുട്ടി നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.