Categories
news

‘മക്കളെ വളര്‍ത്തണം, ഇങ്ങനെ ദ്രോഹിക്കരുത്’; പുതിയ ജോലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ്

എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെൻ്റെ മക്കളെ വളര്‍ത്തട്ടെ, ജീവിക്കാന്‍ അനുവദിക്കണം

തൻ്റെ പുതിയ ജോലി സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വെള്ളിയാഴ്ചയാണ് സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആര്‍.ഡി.എസ് ഡയറക്ടറായി ചുമതലയേറ്റത്. ഇപ്പോള്‍ താന്‍ എച്ച്ആര്‍.ഡി.എസിൻ്റെ ജോലിക്കാരിയാണെന്ന് സ്വപ്‌ന പറയുന്നു. ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണു ജോലിയെന്നും സ്വപ്ന മാധ്യമങ്ങളോടു വ്യക്തമാക്കി.

ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാന്‍ പേടിയാണെന്നാണ് പലരും പറഞ്ഞത്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് പുതിയ ജോലിക്ക് അവസരം കിട്ടിയത്. ഫോണിലൂടെ രണ്ടു റൗണ്ട് അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. തൻ്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നതെന്നും സ്വപ്ന ചോദിച്ചു.

വരുമാനം ഉണ്ടായാലേ തനിക്ക് മക്കളുടെ കാര്യങ്ങള്‍ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെൻ്റെ മക്കളെ വളര്‍ത്തട്ടെ, ജീവിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

സ്വപ്ന പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. സ്വപ്നയ്ക്കു ജോലി നല്‍കിയതു നിയമ വിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും വ്യക്തമാക്കി ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍.ഡി.എസിൻ്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബി.ജെ.പി നേതാവുമായ എസ്.കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *