Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കൊച്ചി: കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ ‘സഫേമ’ പ്രകാരം തന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈകോടതിയില്‍.
Also Read
തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ സ്വപ്നയുടെ പേരിലുള്ള ഒമ്പത് സെന്റ് ഭൂമി കണ്ടുകെട്ടാന്‍ 2022 നവംബര്‍ 22, 25 തീയതികളില്‍ നോട്ടീസ് ലഭിച്ചത് ചോദ്യം ചെയ്താണ് ഹരജി. ഭൂമി അമ്മയില്‍ നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹരജിയില്‍ പറയുന്നു.
26.14 ലക്ഷം രൂപയാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഈ തുക സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതര്‍ സ്വത്തു കണ്ടുകെട്ടാനൊരുങ്ങുന്നത്. കള്ളക്കടത്തുകാരെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബര്‍ ഒമ്പതിന് തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയും കൊേഫപോസ ബോര്‍ഡ് ഇത് ശരിവെക്കുകയും ചെയ്തെങ്കിലും 2021 ഒക്ടോബര്‍ എട്ടിന് ഹൈകോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹരജിയില്‍ പറയുന്നു.
സഫേമ നിയമം?
(SAFEMA: Smugglers And Foreign Exchange Manipulators (forfeiture of property) Act, 1976) പ്രതികള്‍ കള്ളക്കടത്ത് ആരംഭിച്ചതുമുതല്‍ പിടിക്കപ്പെടുന്നതുവരെ ഇവരുടെ അടുത്ത ബന്ധുക്കള്‍ സ്വന്തമാക്കിയ സ്വത്തുവകകള്‍ വരെ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്നതാണ് സഫേമ നിയമം. ഭാര്യ, ഭര്‍ത്താവ്, അച്ഛന്, അമ്മ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.
Sorry, there was a YouTube error.