Categories
business local news

ഒന്നാം വിവാഹ വാർഷികത്തിൽ ഫൈറൂസിനും മെഹ്‌റുന്നീസക്കും കാസർകോട് സിറ്റി ഗോൾഡിൻ്റെ അപ്രതീക്ഷിത സമ്മാനം

കാസർകോട് സിറ്റി ഗോൾഡിൽ നിന്നു പർച്ചേസ് ചെയ്ത കല്യാണ പാർട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

കാസർകോട്: ജില്ലയിലെ ജനകീയ സ്ഥാപനമായ സിറ്റി ഗോൾഡ് കല്യാണ പാർട്ടികൾക്കായി നടത്തിയ അൺലോക്ക് വെഡിങ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയ ടൂർ പാക്കേജ് സമ്മാനമായി സ്വന്തമാക്കി ഫൈറൂസും മെഹ്‌റുന്നിസയും. ഫെസ്റ്റിവലിൻ്റെ കാലയളവിൽ കാസർകോട് സിറ്റി ഗോൾഡിൽ നിന്നു പർച്ചേസ് ചെയ്ത കല്യാണ പാർട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

വിവാഹ വാർഷിക ദിനമായ ഒക്ടോബർ 17 നു തന്നെ തങ്ങൾക്ക് സിറ്റിഗോള്ഡിലൂടെ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു അവസരം ഒരുക്കിയതിന് സിറ്റി ഗോൾഡിനോട് ഒരുപാടു നന്ദി ഉണ്ടെന്നും മൊഗ്രാൽ സ്വദേശി ഫൈറൂസും പള്ളിക്കര സ്വദേശിനി മെഹ്‌റുന്നിസയും അറിയിച്ചു.

കല്യാണ ആഘോഷവേളകളിലെ സുവർണ്ണ സ്വപ്നങ്ങൾക്ക് എന്നും നിറം പകർന്ന സിറ്റി ഗോൾഡ്, കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പുതുപുത്തൻ ഡിസൈനിലുള്ള ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ അപൂർവ്വ ശേഖരങ്ങളുമാണ് ഈ എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്. എക്സിബിഷൻ കാലയളവിൽ ചെയ്യുന്ന ഓരോ പർച്ചേസിനും ലക്കി ഡ്രോ കൂപ്പൺ ലഭിക്കുന്നതാണ്. ഏഴോളം അന്താരാഷ്ട്ര ബ്രാൻഡ് കളക്ഷനുകളുടെ വ്യത്യസ്ഥ ഗ്യാലറികളും ഈ എക്സിബിഷനിലുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *