Categories
മലപ്പുറത്തെ ഇഷ്ടപെട്ട് സുരേഷ് ഗോപി മൂസയാകുന്നു; ‘മേ ഹൂം മൂസ’യുടെ വിശേഷങ്ങൾ ഇങ്ങനെ..
Trending News


കൊടുങ്ങല്ലൂർ / മലപ്പുറം: ജിബു ജേക്കബ് ചിത്രം ‘മേ ഹൂം മൂസ’യിലൂടെ നടൻ സുരേഷ് ഗോപി മലപ്പുറത്തുകാരനായ മൂസയായി എത്തുന്നു. ജിബു ജേക്കബ് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘മേ ഹൂം മൂസ’യുടെ ചിത്രീകരണം ഏപ്രില്‍ ഇരുപത്തിയൊന്നിന് കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു.
Also Read
കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.റോയ് സി.ജെ.യും തോമസ് തിരുവല്ലയും ചേര്‍ന്നാണ് നിര്‍മ്മാണം.1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ പറയുന്നത്.
ഒരു പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷോണ്‍റയില്‍പ്പെടുത്താവുന്ന ഈ ചിത്രത്തില്‍ മൂസ എന്ന മലപ്പുറത്തുകാരനായാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ 253- മത്തെ ചിത്രമാണിത്. വെള്ളിമൂങ്ങ, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വാഗ അതിര്‍ത്തി അടക്കം പല ഉത്തരേന്ത്യന്‍ സ്ഥലങ്ങളും ചിത്രത്തിൻ്റെ ലൊക്കേഷനാകുന്നുണ്ട്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. റുബീഷ് റെയ്ന്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ശിവശങ്കരന്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നു
പൂനം ബജ്‍വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്‍്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്‍, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Sorry, there was a YouTube error.