Categories
സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; പിന്തുണയുമായി ഗണേശ് കുമാർ
സല്യൂട്ട് വിവാദം ആക്കിയത് ആരാണെന്നും ആ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
Trending News
സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എം.പിയ്ക്ക് പിന്തുണയുമായി ഗണേശ് കുമാർ എം.എൽ.എ. സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗണേശ് പറഞ്ഞു. ഉദ്യോഗസ്ഥർ ഈഗോ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സല്യൂട്ട് അടിക്കാൻ പറഞ്ഞത് വിവാദം ആക്കിയത് മാധ്യമപ്രവർത്തകരാണെന്ന പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.
Also Read
സല്യൂട്ട് വിവാദം ആക്കിയത് ആരാണെന്നും ആ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
സല്യൂട്ടുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷൻ സർക്കുലർ ഇറക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് അസോസിയേഷനോ ആരുടെ അസോസിയേഷൻ, അവർക്ക് പരാതിയുണ്ടെങ്കിൽ പാർലമെന്റിലേക്ക് വന്ന് എന്‍റെ ചെയർമാന് പരാതി കൊടുക്കട്ടെ. നമുക്ക് നോക്കാമെന്നായിരുന്നു സുരേഷ് ഗോപി തുടർന്ന് പറഞ്ഞത്.
Sorry, there was a YouTube error.