Categories
വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശമെന്ന് സുപ്രീംകോടതി; പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം നൽകുന്ന ഉത്തരവ് നേരത്തെ ഉണ്ടായിരുന്നു
ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചില്ല, ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായി തന്നെയാണ് നിയമം
Trending News


ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായി തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കള്‍ക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി. കേസില്‍ 2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിൻ്റെതാണ് സുപ്രധാന വിധി.
Also Read

ഒരുമിച്ച് ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാല്‍ അവരിലുണ്ടായ മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമില്ലെന്നായിരുന്നു ഹൈകോടതി വിധി. ഈ രീതിയിലെ ബന്ധത്തിലുണ്ടായ കുട്ടിക്ക് സ്വത്തവകാശമുണ്ടെന്ന വിചാരണക്കോടതി വിധി തള്ളിയാണ് ഹൈകോടതി എതിരായി വിധിച്ചത്. എന്നാൽ ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയില്‍ എസ്.അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

Sorry, there was a YouTube error.