Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യു.പി സർക്കാരിൻ്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. രാജ്യത്തെ മദ്രസ ബോർഡുകൾ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചിരുന്നു. മദ്രസകൾക്ക് സഹായം നല്കുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നതും വിവാദമായതും.
Sorry, there was a YouTube error.