Categories
Kerala news

ജാമ്യവ്യവസ്ഥയിൽ ഇളവ്; മദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയുടെ അനുമതി

കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി ഇന്നാണ് പരിഗണിച്ചത്.

കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിൻ്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അതേ സമയം കർണാടക തീവ്രവാദ വിരുദ്ധ സെൽ ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. കർണാടക സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തെ എതിർത്ത് മഅദനി തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണ്, വ്യക്ക തകരാറിലായതിനാൽ അത് മാറ്റിവെയ്ക്കാൻ ചികിത്സ തേടണമെന്നും മഅദനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *