Categories
local news

സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു; വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

20 കി.ഗ്രാം തൂക്കത്തിന് രണ്ട് കി.മീ വരെ 40 രൂപയും രണ്ട് കി.മീ മുതല്‍ അഞ്ച് കി.മീ വരെ 60 രൂപയും അഞ്ച് കി.മീ മുതല്‍ 10 കി.മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് ഈടാക്കും.

കാസര്‍കോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10 കി.മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നല്‍കുന്നത്.

20 കി.ഗ്രാം തൂക്കത്തിന് രണ്ട് കി.മീ വരെ 40 രൂപയും രണ്ട് കി.മീ മുതല്‍ അഞ്ച് കി.മീ വരെ 60 രൂപയും അഞ്ച് കി.മീ മുതല്‍ 10 കി.മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് ഈടാക്കും. ഫ്രീ സെയില്‍ സെല്ലിംഗ് റേറ്റിലായിരിക്കും വിതരണം. സൂപ്പര്‍ മാര്‍ക്കറ്റ്: സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പഴയ ബസ്സ്റ്റാന്‍ഡ് കാസര്‍കോട്, വാട്ട്‌സാപ്പ് നമ്പര്‍: 9447732245.

0Shares

Leave a Reply

Your email address will not be published. Required fields are marked *