Categories
കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ചയുള്ള ഒരു സിനിമ; സണ്ണി വെയ്ന്‍ ചിത്രം അപ്പന്‍, ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു
എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത്
Trending News


സണ്ണി വെയ്ന്‍ നായകനായി എത്തിയ ചിത്രം അപ്പന്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഡയറക്റ്റ് ഒ.ടി.ടി റിലീസായി ആണ് എത്തിയത്. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ എത്തിയിരിക്കുന്നത്. മജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ് അപ്പന്‍.
Also Read
സണ്ണി വെയ്നെ കൂടാതെ അനന്യ, ഗ്രേസ് ആൻ്റെണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ.ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലന്‍സിയര്‍, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ എത്തിയിരിക്കുന്ന ചിത്രമാണ് അപ്പന്‍. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ചയുള്ള ഒരു സിനിമ എന്നാണ് രഘുനാഥ് പലേരി സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

അരക്ക് കീഴോട്ട് തളര്‍ന്ന് കട്ടിലില്‍ ജീവിതം നയിക്കുന്ന ഒരു അപ്പൻ്റെയും സ്വത്തിന് വേണ്ടി അദ്ദേഹത്തിൻ്റെ മരണം കാത്ത് നില്‍ക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്‌ചകളാണ് സിനിമയുടെ ഇതിവൃത്തം. അപ്പൻ്റെ വേഷമാണ് ചിത്രത്തിൻ്റെ ടൈറ്റില്‍ കഥാപാത്രം തന്നെ ചെയ്യുന്ന അലന്‍സിയറുടേത്. സണ്ണി വെയ്‌നും ഗ്രെയ് സ് ആൻ്റെണിയും മക്കളുടെ വേഷമാണ് കൊകാര്യം ചെയ്യുന്നത്. അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും പോളി വത്സന്‍ അലന്‍സിയറുടെ ഭാര്യയുടെ വേഷവും ചെയ്യുന്നു. പുതുമുഖ താരമായ രാധിക രാധാകൃഷ്ണനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്.
തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ജോസ്‌കുട്ടി മഠത്തില്‍ രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവര്‍ ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിൻ്റെയും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിൻ്റെയും ബാനറില്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം -പപ്പു, വിനോദ് ഇല്ലമ്പള്ളി എഡിറ്റര്‍ -കിരണ്‍ ദാസ്, സംഗീതം -ഡോണ്‍ വിന്‍സെന്റ്, ഗാനരചന -അന്‍വര്‍ അലി, സിങ്ക് സൗണ്ട് -ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ -വിക്കി, കിഷാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ദീപു ജി പണിക്കര്‍, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് -കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം -സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ -സുരേഷ്, സ്റ്റില്‍സ് -റിച്ചാര്‍ഡ്,ഷുഹൈബ്, ഡിസൈന്‍സ് -ഓള്‍ഡ് മങ്ക്‌സ്, ഷിബിന്‍ സി.ബാബു, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്.

Sorry, there was a YouTube error.